ഗാന്ധി നഗർ: ഗുജറാത്തിൽ ശമ്പള വർധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ചെയ്യുന്ന രണ്ടായിരത്തിലേറെ ആരോഗ്യ പ്രവർത്തകരെ സർക്കാർ പിരിച്ചുവിട്ടു. അയ്യായിരത്തിലധികം ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ......
പ്രമുഖ ഇ-കൊമേഴ്സ് വിതരണക്കാരായ ആമസോണിന്റെയും ഫ്ലിപ്പ്കാർട്ടിന്റെയും ഗോഡൗണുകളിൽ ഇന്ത്യയുടെ ദേശീയ നിലവാര സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) റെയ്ഡ്. ഡൽഹിയിലെ മോഹൻ കോഓപ്പറേറ്റീവ് ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ആമസോൺ സെല്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയർഹൗസുകളിൽ 15 മണിക്കൂറിലധികമാണ് ബിഐഎസ് ഡൽഹി ബ്രാഞ്ച് പരിശോധന നടത്തിയത്. ......
അഞ്ചാറു പേർ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് വെളിപ്പെടുത്തി തമിഴ്–തെലുങ്കു നടി വരലക്ഷ്മി ശരത് കുമാർ. ഒരു തമിഴ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കവെയാണ് കുട്ടിക്കാലത്ത് തനിക്കുണ്ടായ ദുരനുഭവം താരം തുറന്നു പറഞ്ഞത്. ഒരു ഡാൻസ് ഷോയിൽ വിധികർത്താവായാണ് താരം എത്തിയത്. ......
കോഴിക്കോട് വേദവ്യാസ സൈനിക സ്കൂളിലെ ഹോസ്റ്റലിൽ നിന്ന് ചാടിപ്പോയ 13 കാരനെ കണ്ടെത്താനായില്ല. ബീഹാർ സ്വദേശിയായ സൻസ്കാർ കുമാറിനെയാണ് അഞ്ച് ദിവസം മുൻപ് ഹോസ്റ്റലിൽ നിന്ന് കാണാതായത്.
ഹോസ്റ്റലില്‍ നിന്ന് നടന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്ക് പോയെന്ന് പൊലീസ് കണ്ടെത്തി. ......
മ്യാൻമറിൽ ശക്തമായ ഭൂചലനം. ഇന്ന് രാവിലെയാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.......
സമൂഹത്തിൻ്റെ നേതൃ നിരയിലേക്ക് ഉയർന്നു വരുന്ന സ്ത്രീകളെ മാനിക്കാൻ കഴിയുന്നവർ മാത്രം രാഷ്ട്രീയ രംഗത്ത് മതി എന്ന് കേരളം ഒരു ഒരു തീരുമാനം എടുക്കണമെന്ന എഴുത്തുകാരനും സിപിഎം സഹയാത്രികനുമായ അശോകൻ ചരുവിലിന്റെ അഭിപ്രായം സിപിഎമ്മിന് തന്നെ ബൂമറാങ് ആകുന്നു. രാഷ്ട്രീയത്തിലും മാധ്യമ മേഖലയിലും ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ത്രീകളെ സമൂഹ മാധ്യമങ്ങളിലൂടെയും പൊതുവേദികളിലും ഏറ്റവുമധികം അധിക്ഷേപിക്കുന്നത് സിപിഎം നേതാക്കളും സൈബർ പോരാളികളും അണികളുമാണ് എന്നാണ് സമൂഹ മാധ്യമ ചർച്ചകളിൽ ചൂണ്ടിക്കാട്ടുന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ പ്രസംഗിക്കവെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നേരേ നടത്തിയ പരാമർശങ്ങളെ വിമർശിച്ചായിരുന്നു അശോകൻ ചരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉന്നത വിദ്യാഭ്യാസമന്ത്രിയെ കുറിച്ച് നീയമസഭയിൽ ഒരു യുവനേതാവ് തികഞ്ഞ പുശ്ചത്തിലും അപമാനകരമായും സംസാരിച്ചെന്നായിരുന്നു ചരുവിലിന്റെ കുറ്റപ്പെടുത്തൽ. ......
എറണാകുളത്ത് മദ്യലഹരിയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത യുവതിയും സുഹൃത്തും അറസ്റ്റിൽ. നേപ്പാൾ സ്വദേശിനി ഗീതയും ആൺസുഹൃത്തുമാണ് പിടിയിലായത്.......
കൊച്ചി: അമച്വര്‍ ക്രിക്കറ്റിനെ പ്രോത്സാഹിപിക്കുന്നതിനായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം എ.ബി ഡിവില്ലേഴ്സ് ബ്രാന്‍ഡ് അംബാസിഡറായിട്ടുള്ള ലാസ്റ്റ് മാന്‍ സ്റ്റാന്‍ഡ്സ് ക്രിക്കറ്റ് ഇനി കേരളത്തിലും സജീവമാകും. കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചിയുടെ ഔദ്യോഗിക ടീമായ കൊച്ചി ബ്ലൂടൈഗേഴ്സിന്റെ ആഭിമുഖ്യത്തിലാണ് ലാസ്റ്റ് മാന്‍ സ്റ്റാന്‍ഡ്സ് ടി20 ലീഗ് കേരളത്തില്‍ നടക്കുക. ......
കോൺഗ്രസ് നേതാവ് കനയ്യ കുമാർ സന്ദർശിച്ചതിന് പിന്നാലെ ക്ഷേത്രം ഗംഗാജലം ഉപയോഗിച്ച് കഴുകി ശുദ്ധമാക്കിയ സംഭവം വിവാദമാകുന്നു. ബിഹാറിലെ സഹർസ ജില്ലയിലെ ദുർഗ ക്ഷേത്രമാണ് കനയ്യകുമാർ സന്ദർശിച്ചതിന് പിന്നാലെ പ്രദേശവാസികൾ ഗംഗാജലം ഉപയോഗിച്ച് കഴുകിയത്. ......